Wednesday, 13 August 2008

കണ്ടറിയാത്തവര്‍ പിന്നെ,.....

ര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ബദ്‌രിയ അയാളെ വിവാഹം കഴിക്കുന്നത്‌. സുന്ദരന്‍, സംസ്കാര സമ്പന്നന്‍, സ്നേഹമുള്ളവന്‍, കൃത്യമായി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നവന്‍. ഏതൊരു നല്ല പെണ്‍കുട്ടിയും ഇതൊക്കെ തന്നെയല്ലേ തന്റെ ഭര്‍ത്താവായി കിട്ടുന്നവന്‌ ആഗ്രഹിക്കുക. ഇങ്ങിനെയുള്ള ഒരാളെ കിട്ടാന്‍ തന്നെയായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നതും പ്രാര്‍ത്ഥിച്ചിരുന്നതും. എന്നിട്ടും ബദ്‌രിയ ദു:ഖിതയായിരുന്നു.
എന്തിന്‌?
ഇതില്‍ പരം എന്ത്‌ സ്വഭാവഗുണങ്ങളാണ്‌ ഒരു യുവാവിന്‌ വേണ്ടത്‌??
അതുതന്നെയാണ്‌ ബദ്‌രിയയെ വിഷമിപ്പിച്ചതും. ഒരു പക്ഷെ, പുറത്തറിഞ്ഞാല്‍ നിസ്സാരമെന്നും ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ എന്നുമാവും ആളുകള്‍ പറയുക. പക്ഷെ, അവളെ സംബന്ധിച്ചിടത്തോളം ആ അവസ്ഥ നരകതുല്യമായിരുന്നു. വിവാഹാലോചനാസമയം അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും അവള്‍ ആ വിവാഹത്തിന്‌ സമ്മതിക്കുമായിരുന്നില്ല. അയാളുടെ വസ്ത്രത്തില്‍ നിന്നുയരുന്ന 'അതിന്റെ' ഗന്ധം പോലും അവള്‍ക്ക്‌ അസഹനീയമായിരുന്നു. പിന്നെ എങ്ങിനെയാണ്‌ അയാളുടെ വായില്‍ നിന്നുയരുന്ന അതിന്റെ പഴകി, കെട്ട ദുര്‍ഗന്ധം അവള്‍ക്ക്‌ സഹിക്കാനാവുക.
ഓ.. അതോര്‍ക്കുമ്പോള്‍ തന്നെ...
പല തരത്തിലുമവള്‍ ശ്രമിച്ചു. ആ ദുശ്ശീലത്തില്‍ നിന്നും അയാളെ മാറ്റിയെടുക്കാന്‍. അദ്ദേഹം തന്നെ അവള്‍ക്ക്‌ പല തവണ വാക്ക്‌ കൊടുത്തതാണ്‌. അടുത്ത്‌ തന്നെ അതില്‍ നിന്ന് ഒഴിവാകുമെന്ന്. പക്ഷെ, വീട്ടിലും വാഹനത്തിലും പൊതുസ്ഥലത്തുവെച്ചുമൊക്കെ അയാള്‍ അതു തുടര്‍ന്നുകൊണ്ടിരുന്നു. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ വേര്‍പിരിയുന്നതിനെക്കുറിച്ചുപോലും അവള്‍ ചിന്തിച്ചു. അവിടെയും ഒരു 'പക്ഷെ' കടന്നുവന്ന് അവള്‍ക്കുമുമ്പില്‍ ഒരു ചോദ്യചിഹ്നമായി. തന്നെ അങ്ങേയറ്റം സ്നേഹിക്കുന്ന അദ്ദേഹത്തോട്‌ അതെങ്ങിനെ അറിയിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ അവള്‍ മറ്റൊരു സത്യം മനസ്സിലാക്കുന്നത്‌.
മാസങ്ങള്‍ക്ക്‌ ശേഷം സുന്ദരനായ ഒരു കുഞ്ഞിനവള്‍ ജന്മം നല്‍കി. ദിവസങ്ങള്‍ ആഴ്ചകളെയും അഴ്ചകള്‍ മാസങ്ങളെയും പെറ്റുപെരുകിക്കൊണ്ടിരുന്നു. ആ കുഞ്ഞിന്റെ ഓമനത്വത്തില്‍ അവള്‍ തന്റെ ദു:ഖം മറക്കാന്‍ ശ്രമിച്ചു.
ഒരു ദിവസം കുഞ്ഞിന്‌ കലശലായ ചുമയും ശ്വാസതടസവും. ഉടന്‍ ഡോക്ടറെ കാണിച്ചു. 'പിതാവിന്റെ പുകവലിയാണ്‌ കുട്ടിയുടെ രോഗത്തിനു ഹേതു' വെന്ന് ഡോക്ടര്‍ വിധിയെഴുതി. ആ കുരുന്നിടത്തുവെച്ചുപോലും അയാള്‍ ചിലപ്പോഴൊക്കെ പുകവലിക്കാറുണ്ടായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ അവളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്‌.
അന്നുരാത്രി, കുഞ്ഞിന്റെ ചുമകേട്ട്‌ അവള്‍ ഞട്ടിയുണര്‍ന്നു. നിര്‍ത്താതെയുള്ള ആ കൊച്ചുകുഞ്ഞിന്റെ ചുമയും ശ്വസിക്കാനുള്ള പ്രയാസവും കണ്ട്‌ അവളുടെ ഹൃദയം പിടഞ്ഞു. തന്റെ അവസ്ഥയോര്‍ത്തവള്‍ തേങ്ങിക്കരഞ്ഞു. ഇനിയും ഇത്‌ തുടര്‍ന്നുകൂടാ. നേരം വെളുക്കട്ടെ. അവള്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകളൊക്കെ നടത്തി...
പെട്ടെന്ന് അവളുടെ മനസ്സിലാരോ മന്ത്രിച്ചു. 'എന്തുകൊണ്ട്‌ നിനക്ക്‌ നിന്റെ സങ്കടങ്ങള്‍ തേടിയാല്‍ കിട്ടുന്ന പരമ കാരുണ്യവാന്റെ സന്നിധിയിലൊന്ന് അവതരിപ്പിച്ചുകൂടാ. അവിടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ടോ?' ശരിയാണ്‌ എന്തുകൊണ്ടാണ്‌ തനിക്കിത്രയും കാലം ഇത്‌ തോന്നാതിരുന്നത്‌.തന്റെ ശ്രമങ്ങള്‍ക്കൊക്കെ മുന്‍പെ ആദ്യം വേണ്ടിയിരുന്നതും അതായിരുന്നു. പക്ഷെ, അങ്ങിനെയൊരു കാര്യത്തെക്കുറിച്ച്‌ താന്‍ വിസ്മരിച്ചുപോയി. കുഞ്ഞിനല്‍പ്പം ആശ്വാസം വന്നപ്പോള്‍ അവള്‍ പോയി അംഗശുദ്ധി വരുത്തി. പിന്നെ ഏറെനേരം നാഥനുമുന്നില്‍.... ഇരുകരങ്ങളുമുയര്‍ത്തി തേടിയാല്‍ കിട്ടുന്ന കാരുണ്യവാന്റെ സന്നിധിയില്‍ സങ്കടങ്ങള്‍ ഓരോന്നായി... തുടര്‍ന്നുള്ള രാത്രികളിലും അവള്‍ പ്രാര്‍ത്ഥനക്ക്‌ ഏറ്റവും ഉത്തരം കിട്ടുന്ന രാത്രിയുടെ അവസാന യാമത്തില്‍ എഴുന്നേറ്റു. ഒരിക്കലും ഉറങ്ങാത്ത മയങ്ങാത്ത ആ ശക്തിക്കുമുമ്പില്‍ തന്റെ സങ്കടങ്ങള്‍ സമര്‍പ്പിച്ചു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരാശ്വാസം... അവളുടെ മനസ്സ്‌ മന്ത്രിച്ചു. അവന്‍ തന്റെ സങ്കടങ്ങള്‍കാണാതിരിക്കില്ല. തന്റെ പ്രാര്‍ത്ഥനകള്‍ക്കവന്‍ ഉത്തരം നല്‍കാതിരിക്കില്ല. അവള്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു.
രു വൈകുനേരം.
ബന്ധുവായ ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി മടങ്ങുകയായിരുന്നു അവര്‍. ഹോസ്പിറ്റലിന്റെ വിശാലമായ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്നടുത്തേക്ക്‌ നടക്കുന്നതിനിടയില്‍ അയാള്‍ ഒരു സിഗരറ്റിനു തിരികൊളുത്തി ആര്‍ത്തിയോടെ വലിക്കാന്‍ തുടങ്ങി. കാറിനടുത്തെത്തിയപ്പോള്‍ അവള്‍ ഡോര്‍ തുറന്ന് ഉടനെ അതിനകത്ത്‌ കയറി. ഹോസ്പിറ്റലില്‍ വെച്ച്‌ ഏറെനേരം വലിക്കാന്‍ കഴിയാതിരുന്നതിന്റെ പലിശയടക്കം വലിച്ചൂതുന്ന തന്റെ ഭര്‍ത്താവിനെ ദയനീയമായി നോക്കി നെടുവീര്‍പ്പുകളുതിര്‍ത്തു. അവളുടെ മനം തേങ്ങി. ഇരു കരവുമുയര്‍ത്തി അവള്‍ മന്ത്രിച്ചു. "സര്‍വ്വ ശക്തനായ രക്ഷിതാവേ....."
പാര്‍ക്കിങ്ങില്‍ കുറച്ചപ്പുറത്തായി തന്റെ കാറന്വേഷിക്കുകയായിരുന്ന ഒരു ഡോക്ടര്‍ തിരക്കിട്ട്‌ സിഗരറ്റ്‌ വലിച്ചുകൊണ്ടിരിക്കുന്ന തന്റെ ഭര്‍ത്താവിനടുത്തേക്ക്‌ നടന്നുവരുന്നതവള്‍ കണ്ടു. ഒരു പക്ഷെ, അയാളും ഒരു സിഗരറ്റിനോ അല്ലെങ്കില്‍ കയ്യിലുള്ള സിഗരറ്റിനു തിരികൊളുത്താനോ ആവും.. ഭര്‍ത്താവിനടുത്തെത്തിയ അയാള്‍ പറയാന്‍ തുടങ്ങി.
"സഹോദരാ...ഇന്നു രാവിലെ മുതല്‍ ഒരുകൂട്ടം ഡോക്ടര്‍മാരുമൊത്ത്‌ ശപിക്കപ്പെട്ട ഈ സാധനത്തിന്റെ ബലിയാടായി ശ്വാസകോശാര്‍ബുദം ബാധിച്ച ഒരു രോഗിയെ രക്ഷപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ്‌ വരികയാണ്‌ ഞാന്‍. താങ്കളുടെ പ്രായത്തിലുള്ള ഒരു യുവാവ്‌.. ഭാര്യയും മക്കളുമുണ്ടദ്ദേഹത്തിന്‌. ആ രോഗി അനുഭവിക്കുന്ന പ്രയാസം താങ്കളൊന്ന് കണ്ടിരുന്നെങ്കില്‍... അദ്ദേഹത്തിന്റെ യുവതിയായ ഭാര്യയുടെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും ദയനീയ സ്ഥിതിയും നിങ്ങളൊന്ന് കണ്ടിരുന്നെങ്കില്‍... ഓപ്പറേഷന്‍ തിയേറ്ററിനു പുറത്ത്‌ വരുമ്പോള്‍ കരഞ്ഞു കലങ്ങി ദൈന്യത മുറ്റുന്ന കണ്ണുകളുമായി എന്നെ സമീപിക്കുന്ന അവരുടെ മുഖങ്ങള്‍... ഒടുവില്‍ പാടില്ലാത്തതാണെങ്കിലും തിയേറ്ററില്‍ കടന്ന് തങ്ങളുടെ പിതാവിനെ ജീവനോടെ ഒരു നോക്കുകാണാന്‍ ഞാനവര്‍ക്ക്‌ അനുവാദം നല്‍കുകയായിരുന്നു. കാരണം ഇത്രയും കാലത്തെ എന്റെ അനുഭവം വെച്ച്‌ ഏതാനും മണിക്കൂറുകള്‍ മാത്രമേ അയാളിനിയും ജീവിച്ചിരിക്കൂ. ഓക്സിജന്‍ കൊടുത്ത്‌ കിടത്തിയിരിക്കുന്ന തങ്ങളുടെ പിതാവിനെക്കണ്ട്‌ വിങ്ങിപ്പൊട്ടുന്ന ആ കുരുന്നുകളുടെയും അവരുടെ മാതാവിന്റെയും കണ്ണുനീര്‍ കണ്ടുകൊണ്ടാണിപ്പോള്‍ ഞാന്‍ വരുന്നത്‌. ഹൃദയമുള്ള ഒരാള്‍ക്കും അത്‌ കണ്ടുനില്‍ക്കാന്‍ കഴിയില്ല. സഹോദരാാ... നിങ്ങളും അയാളെപ്പോലെ ഈ ശപിക്കപ്പെട്ട സിഗരറ്റിന്റെ ബലിയാടാകണോ? നിങ്ങള്‍ക്കുമില്ലേ ഭാര്യയും മക്കളും. കേവലം ഈ സിഗരറ്റിന്‌ വേണ്ടി അവരെ അനാഥരും വഴിയാധാരവുമാക്കിയിട്ട്‌ നിങ്ങള്‍ക്കെന്ത്‌ കിട്ടാനാണ്‌. മാരകമായ രോഗങ്ങളും പ്രയാസങ്ങളുമല്ലാതെ മറ്റു യാതൊരു പ്രയോജനവും കിട്ടാത്ത കേവലം ഈ വൃത്തികെട്ട സാധനമാണോ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കുടുംബത്തേക്കാള്‍ വലുത്‌? ഹൃദയമില്ലേ നിങ്ങള്‍ക്കൊന്നും???
നിമിഷങ്ങള്‍... എല്ലാം നിശ്ശബ്ദമായി കേള്‍ക്കുകയായിരുന്നു അയാള്‍. കയ്യിലെ തീരാറായ സിഗരറ്റ്‌ കുറ്റിയില്‍ നിന്നും അവസാനത്തെ പഫും വലിച്ചൂതി അയാള്‍ അത്‌ ദൂരേക്ക്‌ വലിച്ചെറിഞ്ഞു. കൂടെ തന്റെ പോക്കറ്റില്‍ അവശേഷിക്കുന്ന സിഗരറ്റുകളടങ്ങിയ പാക്കെറ്റെടുത്ത്‌ അതും...
"സുഹൃത്തെ, ഇത്‌ വെറും ഭംഗിക്ക്‌ വേണ്ടി ചെയ്തതാവാതിരിക്കട്ടെ. മറിച്ച്‌ അത്‌ ആത്മാര്‍ത്ഥവും സത്യസന്ധവുമായാല്‍ നല്ലൊരു ജീവിതം പുഴുക്കുത്തേല്‍ക്കാതെ സംരക്ഷിക്കാം. ദൈവം നിങ്ങളെയതിന്‌ അനുഗ്രഹിക്കട്ടെ"
മറുപടിക്കൊന്നും കാത്തുനില്‍ക്കാതെ അയാള്‍ തന്റെ വാഹനം ലക്ഷ്യമാക്കി നടന്നു. അവള്‍ ആ ഡോക്ടറെതന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കണ്‍തടങ്ങളില്‍ ഉരുണ്ടുകൂടുന്ന അശ്രുകണങ്ങള്‍.. ഇതിനിടയില്‍ അവളുടെ ഭര്‍ത്താവ്‌ കാറിന്റെ ഡോര്‍ തുറന്ന് അകത്തു കയറി. തികട്ടി വന്ന ഗദ്ഗദത്തെ അവള്‍ക്ക്‌ തടഞ്ഞുനിര്‍ത്താനായില്ല. ഹോസ്പിറ്റല്‍ ബെഡ്ഡില്‍ മരിക്കാന്‍ കിടക്കുന്ന ആ രോഗിയുടെ ഭാര്യ താനാണെന്നവള്‍ക്ക്‌ തോന്നി.
കാറില്‍ കയറിയിരുന്ന അയാള്‍ക്ക്‌ ഏറെനേരം ഒന്നും ചെയ്യാനായില്ല. അയാള്‍ തന്റെ പ്രിയതമയെയും തന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന അരുമ സന്താനത്തെയും മാറിമാറി നോക്കി. ആ ഡോക്ടര്‍ എറിഞ്ഞിട്ടുപോയ ഒരു ചോദ്യം അയാള്‍ക്കുമുമ്പില്‍ വളര്‍ന്നു ഭീമാകാരം പൂണ്ട്‌ അയാളെ വലയം ചെയ്യാന്‍ തുടങ്ങി. "ഇവരേക്കാള്‍ വലുതാണോ എനിക്ക്‌ ആ വൃത്തികെട്ട സാധനം??? ഒരിക്കലുമല്ല." അയാള്‍ ഉറച്ച ചില തീരുമാനങ്ങളെടുത്തു. പിന്നെ ആ നല്ല ഡോക്ടര്‍ക്ക്‌ നന്ദി പറഞ്ഞും അയാളുടെ ആത്മാര്‍ത്ഥതയെ പുകഴ്ത്തിയും അയാള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും വണ്ടിയെടുത്തു.
പിന്നീടൊരിക്കലും ബദ്‌രിയക്ക്‌ തന്റെ ഭര്‍ത്താവ്‌ പുകവലിക്കുന്നത്‌ കാണേണ്ടി വന്നിട്ടില്ല. അന്നുമുതല്‍ അവള്‍ തന്റെ ഓരോ നമസ്കാരശേഷവും തന്റെ ഭര്‍ത്താവിനെ ആ വൃത്തികെട്ട ദുശ്ശീലത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നിമിത്തമായ ആ നല്ല മനുഷ്യനുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കാറില്ല.
ചില പാഠങ്ങള്‍ കൂടി അവള്‍ ആ സംഭവത്തില്‍ നിന്നും പഠിച്ചു. പ്രാര്‍ത്ഥനയുടെ മഹത്വവും ആത്മാര്‍ത്ഥമായി ക്ഷമാപൂര്‍വ്വം പ്രാര്‍ത്ഥിച്ചാല്‍ ഏത്‌ പ്രശ്നത്തിനും കാരുണ്യവാന്‍ പരിഹാരം നല്‍കുമെന്നും.
ബദ്‌രിയ മനസ്സിലാക്കിയ പാഠത്തോടൊപ്പം മറ്റുചില പാഠങ്ങളും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നില്ലെ.
ഇവിടെ ഈ ഡോക്ടര്‍ നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക എന്ന തന്നിലര്‍പ്പിതമായ ദൗത്യം നിര്‍വ്വഹിച്ചത്‌ കാര്‍പാര്‍ക്കിംഗില്‍ വെച്ചാണ്‌. ഇതുപോലെ ഏതൊരാളും ആത്മാര്‍ത്ഥമായി തന്റെ ദൗത്യം നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ എത്ര ചീത്ത കാര്യങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാകുമായിരുന്നു. വാക്കിലും പ്രവര്‍ത്തിയിലുമുള്ള ആത്മാര്‍ത്ഥതയുടെ സ്വാധീനവും നമുക്ക്‌ ഈ സംഭത്തില്‍ കാണാവുന്നതാണ്‌. ഇത്‌ ഇല്ലാത്തതാണ്‌ വര്‍ത്തമാന കാലത്തെ ഒരു ദുരന്തവും. ഡോക്ടറാവട്ടെ , എഞ്ചിനീയറാവട്ടെ, അദ്ധ്യാപകനാവട്ടെ എന്തിന്‌ സമൂഹത്തിലെ മത പ്രബോധന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ വരെ തങ്ങളുടെ സ്ഥാപനത്തിനോ അല്ലെങ്കില്‍ സംഘടനക്കോ വേണ്ടി ഒരു ജോലി എന്നതില്‍ കവിഞ്ഞ്‌ നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക എന്ന മതപരമായ ബാധ്യതയായോ സാമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയായോ ആത്മാര്‍ത്ഥമായി ഇത്തരം കാര്യങ്ങളില്‍ ഇടപെടുകയോ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയോ ചെയ്യാറില്ല. ഫലമോ സമൂഹത്തില്‍ നന്മകള്‍ കുറയുകയും തിന്മകള്‍ പെരുകുകയും ചെയ്യുന്നു.
പുകവലി, അതൊരു നല്ല ശീലമല്ല എന്ന് അത്‌ വലിക്കുന്നവര്‍ക്കുമറിയാം. അത്‌ ഉണ്ടാക്കി വില്‍ക്കുന്നവരാകട്ടെ അതു വലിച്ചാലുണ്ടാകാന്‍ പോകുന്ന മാരകമായ രോഗങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്യുന്നു. (അതുകൊണ്ട്‌ തന്നെ അത്‌ തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ മതഗ്രന്ഥങ്ങളില്‍ നിന്നും ദൈവീകവചനങ്ങളില്‍ നിന്നുമൊന്നും തെളിവുദ്ധരിക്കേണ്ടതില്ല.)
"നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തില്‍ കൊണ്ടുപോയി ഇടരുത്‌" എന്ന ഖുര്‍ആനികവചനത്തിന്റെയും "ഭക്ഷിക്കാനനുവദിച്ച ഉള്ളി തിന്ന് മറ്റുള്ളവര്‍ക്ക്‌ അതിന്റെ മണം മൂലം ശല്യമുണ്ടാക്കുന്ന നിലയില്‍ പള്ളിയില്‍ സംഘം ചേര്‍ന്നുള്ള നമസ്കാരത്തിന്‌ വരുന്നത്‌ വരെ വിലക്കിയ" ഒരു പ്രവാചന്റെയും മതത്തിന്റെയും അനുയായികള്‍ക്ക്‌ എങ്ങിനെ ഈ വൃത്തികെട്ട ദുശ്ശീലത്തിനുടമകളും അടിമകളുമാകാന്‍ സാധിക്കുന്നു എന്നതാണല്‍ഭുതം. മാത്രവുമല്ല തങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച്‌ നാളെ സ്രഷ്ടാവിന്റെ മുമ്പില്‍ കൃത്യമായ കണക്ക്‌ ബോധിപ്പിക്കേണ്ടി വരുമെന്ന് വിശ്വസിക്കുന്നവരുമാണല്ലോ ഇവര്‍.
ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നല്‍കി 'അത്‌' വാങ്ങി പുകച്ചു കളയുന്നവരോട്‌ വിനയത്തോടെ ചോദിക്കട്ടെ. മുകളില്‍ കണ്ട സംഭവത്തിലെ ഡോക്ടര്‍ ചോദിച്ച പോലെ
* ഇവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഇവരുടെ കുടുംബത്തേക്കാള്‍ വലുതാണോ ഇവര്‍ക്ക്‌ ഈ ദുശ്ശീലം?
** ഇതു വലിക്കുന്നവര്‍ എന്നെങ്കിലും ഓര്‍ക്കാറുണ്ടോ ഇതുമൂലം സഹിച്ചുകൊണ്ട്‌ കൂടെ കഴിയുന്ന തന്റെ സഹധര്‍മ്മിണിയുടെ പ്രയാസത്തെക്കുറിച്ച്‌...
*** അവര്‍ക്ക്‌ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അവര്‍ സമ്മാനിക്കാനിരിക്കുന്ന മാരകമായ രോഗത്തെക്കുറിച്ച്‌?
**** ഈ അന്തരീക്ഷം മലീമസമാക്കുന്നതില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച്‌?
***** ഇതിലൊക്കെയുപരി സ്രഷ്ടാവായ നാഥനോട്‌ ഇതിനെക്കുറിച്ചൊക്കെ കൃത്യമായി കണക്കു പറയേണ്ടി വരുമെന്നതിനെക്കുറിച്ച്‌...

സഹോദരാ... നിങ്ങളൊരു പുകവലിക്കാരനാണെങ്കില്‍ ഇതൊക്കെ വായിച്ചിട്ടും നിങ്ങള്‍ക്കതില്‍ നിന്നും മോചനം നേടണമെന്ന് തോന്നി അതിനുള്ള ശ്രമം നിങ്ങള്‍ നടത്തുന്നില്ലെങ്കില്‍... ഓര്‍ക്കുക: താങ്കള്‍ ഇപ്പോള്‍ വലിച്ച്‌ ഊതി വിടുന്ന പുകച്ചുരുളുകള്‍ക്കിടയില്‍ നിന്ന് കിട്ടുന്നുണ്ടെന്ന് ധരിക്കുന്ന ആസ്വാദനത്തിനു പിന്നില്‍ നിങ്ങളെ തേടി വരാനിരിക്കുന്നതും വേദന തിന്നേണ്ടി വരുന്ന നാളുകളല്ലെന്നാരുകണ്ടു.
ദൈവം നല്‍കിയ ബുദ്ധി ഉപയോഗിക്കാതെ അവന്‍ നല്‍കിയ അനുഗ്രഹമാകുന്ന സമ്പത്തുപയോഗിച്ച്‌ ഇത്തരം ദുശ്ശീലങ്ങളാല്‍ രോഗം വിലക്ക്‌ വാങ്ങുന്ന ഈ "കണ്ടറിയാത്തവര്‍ പിന്നെ, കൊണ്ടറിയട്ടെ'' എന്നുവെക്കാം. പക്ഷെ, അത്തരമാളുകള്‍ മൂലം അനാഥരും വഴിയാധാരവുമായി പ്രയാസപ്പെടേണ്ടി വരുന്ന കുടുംബങ്ങളുടെ കാര്യമോര്‍ക്കുമ്പോഴാണ്‌....

19 comments:

  1. വരിക വരിക സോദരെ

    സ്വതന്ത്യം കൊണ്ടാടുവാന്‍

    ഭാരതാമ്മയുടെ മാറിടത്തില്‍

    ചോരചീത്തിആയിരങ്ങള്‍

    ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

    ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

    ....................
    ....................
    ....................
    ....................
    .....................
    സാതന്ത്യദിന ആശംസകള്‍

    ReplyDelete
  2. ഓ.ടോ..ക്ഷമിക്കണമേ...

    സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

    **ചോര ചീത്തി
    **സാതന്ത്യദിന

    ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!

    ഹെഡ്ഡിങ്ങ് ചേരുന്നതുതന്നെ..ഈ ഓഫ് ടോക്കിസിന്

    ReplyDelete
  3. വായിക്കാന്‍ ബുദ്ധിമുട്ട്‌ നേരിടുന്നു.ആവശ്യമായ സെറ്റിങ്ങ്സ്‌ ചെയ്യുക(പറഞ്ഞു തരാന്‍ എനിക്കറിയില്ല)

    ReplyDelete
  4. നല്ലൊരു ചിന്ത; നല്ല ഗുണപാഠം

    ReplyDelete
  5. തലക്കെട്ട്‌ ശരിക്കും യോജിക്കുന്നത്‌ തന്നെ. പുകവലിയെക്കുറിച്ച നിലാവിന്റെ ഇത്തരം പോസ്റ്റുകള്‍പോലെ സമൂഹത്തിലെ നിസ്സാരമാണെന്ന് കരുതി ജനങ്ങള്‍ ശീലിച്ച ഒട്ടേറെ ശീലങ്ങളെക്കുറിച്ചും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. Mashaa Allah... TabarakAllah..!!

    May Allah shower His blessings upon you!..

    (Hassan Kutty)

    ReplyDelete
  7. പുകവലിക്കാർ ജാഗ്രതൈ..
    താങ്കള്‍ ഇപ്പോള്‍ വലിച്ച്‌ ഊതി വിടുന്ന പുകച്ചുരുളുകള്‍ക്കിടയില്‍ നിന്ന് കിട്ടുന്നുണ്ടെന്ന് ധരിക്കുന്ന ആസ്വാദനത്തിനു പിന്നില്‍ നിങ്ങളെ തേടി വരാനിരിക്കുന്നതും വേദന തിന്നേണ്ടി വരുന്ന നാളുകളല്ലെന്നാരുകണ്ടു.
    ദൈവം നല്‍കിയ ബുദ്ധി ഉപയോഗിക്കാതെ അവന്‍ നല്‍കിയ അനുഗ്രഹമാകുന്ന സമ്പത്തുപയോഗിച്ച്‌ ഇത്തരം ദുശ്ശീലങ്ങളാല്‍ രോഗം വിലക്ക്‌ വാങ്ങുന്ന ഈ "കണ്ടറിയാത്തവര്‍ പിന്നെ, കൊണ്ടറിയട്ടെ'' എന്നുവെക്കാം. പക്ഷെ, അത്തരമാളുകള്‍ മൂലം അനാഥരും വഴിയാധാരവുമായി പ്രയാസപ്പെടേണ്ടി വരുന്ന കുടുംബങ്ങളുടെ കാര്യമോര്‍ക്കുമ്പോഴാണ്‌....
    പി എം കെ താനൂർ

    ReplyDelete
  8. Assalamu alikum,

    arayum eruthi chidipikuna oru lagulagyan, pukavaliyakurichum, athupola alla sangadvum kalkuna nadanodulla prathanaya kurichum, pinna epol nadakuna athmarthath ellatha nanma kalpikkalum, thinma virothikalina kurichum valara chariya lagulagakond manasil thaduna bashayil samarpikan karuvarakundin sadichu, adhathin athmartha mayi aniyum ethpolulla lagulagakal ayuthan sadikatta an prathikunu

    ReplyDelete
  9. Cu a\qjy·mcqsS Hcq Imcyw...
    ]Ww sImSp¯v C¯cw ZpÈoe§Ä hne¡v hm§pI.. ]ns¶ AXpsIm­v hcq¶ tcmKw amäm³ Iqsd ]Ww A§ns\bpw sNehm¡qI.
    GXmbmepw s]®p§fpsS ]eImcy§fpw ]dbm\qw apXe¡®oscmgp¡m\qw ChnsS Iqsd BfpIsf ImWmdp­v. Ahcqw \nÊmcsa¶v hnNmcn¡q¶ C¯cw Imcy§sf¡qdn¨v ]dªpImWmdnÃ. ]mhw _Zvcnbsbt¸mse F{X s]®p§Ä kln¨p Ignbp¶q­mhpw.

    ReplyDelete
  10. ഈ മനുഷ്യന്റെ ഒരു കാര്യം. പണം കൊടുത്ത് ചില ദുശ്ശീലങ്ങൾ ശീലിക്കുകയും രോഗം വിലക്ക് വാങ്ങുകയും ചെയ്യുക. എന്നിട്ട് പിന്നെ അത് ചികിത്സിക്കാൻ കുറെ പണം ചെലവാക്കുക.
    ഏതായാലും സ്ത്രീകൾക്കുവേണ്ടി ശബ്ദിക്കാനും കണ്ണീരൊഴുക്കാനുമൊക്കെ ഒരു പാട് ആളുകളെ കാണാറുണ്ട്. എന്നാൽ നിന്നാൽ നിസ്സാരമാണെന്ന് വിചാരിക്കുന്ന ഈ കാര്യത്തിൽ പാവം പെണ്ണുങ്ങൾ അനുഭവിക്കുന്ന വിഷമത്തെക്കുറിച്ച ആരും പറഞ്ഞു കാണാറില്ല. പാവം പെണ്ണൂങ്ങൾ… ബദ്രിയയെപ്പോലെ എത്ര സഹിക്കുന്നുണ്ടാവും.. പുകവലിക്കാർ ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ… ഇതിന്റെ വിഷമം മനസ്സിലാക്കാൻ രാത്രി കിടക്കാൻ ബെഡ് റൂമിലേക്ക് പോകുന്നതിനുമുമ്പ് പുകവലിക്കാരുടെ ഭാര്യമാർ കുറച്ച് ഉള്ളിയോ വെള്ളുള്ളിയോ തിന്നുകൊണ്ട് പോവുക.
    ജെസി

    ReplyDelete
  11. അതൊരു നല്ല ഐഡിയയാണല്ലോ..

    ReplyDelete
  12. ജെസിയുടെ അഭിപ്രായം പുകവലിക്കുന്നവർ കാണട്ടെ

    ഓ.ടോ:

    കുഞൻ ഭായ്.. :)

    ReplyDelete
  13. പുകവലിക്ക് ഇങ്ങനെയും ഒരു ദോഷവശം ഉള്ളത് ഓർത്തില്ല. പാവം പെണ്ണുങ്ങൾ... ഭർത്താക്കന്മാരുടെ എന്തും സഹിക്കാൻ വിധിക്കപ്പെട്ടവർ... സഹോദരി ജെസി സൂചിപ്പിച്ച പോലെ പുകവലിക്കാരുടെ ഭാര്യമാർക്ക് ‘കണ്ടറിയാത്ത‘ ഭർത്താക്കന്മാരെ ‘കൊണ്ട്‘ തന്നെ പഠിപ്പിക്കാൻ കിടപ്പറയിൽ അങ്ങനെ വല്ല സൂത്രവും ഒപ്പിക്കാവുന്നതാണ്.
    എം.എം.

    ReplyDelete
  14. blog aarkkum thudangam. but keep it tidy

    ReplyDelete
  15. masha allaaaah.......
    pukavalikkar ariyatte "ORATTATH THEEYUM MATTE ATTATH VIDDIYUMANENNU"

    ReplyDelete
  16. Our life is precious.It is gift of God. So We should take a decition,If I do anything, with God.

    ReplyDelete
  17. ജസക്കള്ള ഹൈര്‍....എത്ര മനോഹരമായിട്ടാണ് പുകവലിയുടെ ഗൌരവം ഇതില്‍ പറഞ്ഞിട്ടുള്ളത് ..ഇത് ഓരോ ദമ്പതികളും വയിചിരുന്നെങ്ങില്‍ .....pls:എനിക്ക് ഇത് PDF ഫയലായി അയച്ചു തരുമോ?? abdulgafoor80@gmail.com

    ReplyDelete
  18. jazakallah hair

    I NEED PDF FILE

    abdu6160@gmail.com

    ReplyDelete
  19. i need PDF file

    shameer.kuttoth@gmail.com

    ReplyDelete