കാലമിനിയുമിരുളും
അതിൽ,
റമദാൻ വരും
ഈദുൽ ഫിത്വർ വരും
ഈദുൽ അദ്‌ഹയും വരും
പിന്നെയും,
കൊഴിഞ്ഞുവീഴുമോരോ ദിനങ്ങളും ആഴ്ചകൾക്ക് വഴിമാറും.
ആഴ്ചകൾ മാസങ്ങൾക്കും
മാസങ്ങൾ പുതുവർഷങ്ങൾക്കും ജന്മം നൽകും.
പുണ്യങ്ങളുടെ പൂക്കാലമായി ഈ 'അതിഥി'യിനിയും വരാം.
പക്ഷെ, അപ്പോളാരെന്നും മെന്തെന്നുമാർക്കറിയാം.
ഇല്ല, സ്വീകരിക്കാൻ നമ്മോടൊപ്പമുണ്ടായിരുന്ന പലരും
ഉണ്ടാവണമെന്നില്ല നാമും വരും വർഷങ്ങളിൽ
അതിനാൽ
അർഹിക്കും ഗൗരവം നൽകി
സ്വീകരിക്കാം നമുക്കിപ്പോഴീയഥിതിയെ
വരിക സോദരാ,
യരികത്തു ചേർന്നു നിൽക്കൂ
നമ്മിലിപ്പോഴുദയം ചെയ്തൊരീ 'ഹിലാലി'നെ നോക്കിയുരുവിടാം
തിരുദൂതർ പഠിപ്പിച്ചൊരാ പ്രാർത്ഥന
"നാഥാ...
ഉദയം ചെയ്യീക്കണമീ മാസത്തെ ഞങ്ങൾക്കായ്
നിർഭയത്വവും വിശ്വാസദൃഢതയും
ശാന്തിയും സമർപ്പണവും പ്രധാനം ചെയ്യും വിധം...."
Wednesday, 11 August 2010
Subscribe to:
Posts (Atom)