നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Tuesday, 1 July 2008

നിങ്ങളുടെ ആദ്യഭാര്യയുടെ സ്ഥിതിയെന്ത്‌?

എന്ത്‌?
അതിനു നിങ്ങള്‍ക്ക്‌ ഒന്നിലധികം ഭാര്യമാരില്ലെന്നോ?
ഒരു ഭാര്യ തന്നെയില്ലെന്നോ?
മറുപടി പറയുന്നതിനുമുമ്പ്‌ ഈ കഥയൊന്നു വായിക്കുക.

ഒരു രാജാവിന്‌ നാലു ഭാര്യമാരുണ്ടായിരുന്നു. നാലാമത്തെ ഭാര്യയെ അയാള്‍ ഭ്രാന്തമായി സ്നേഹിച്ചു.അവളെ തൃപ്തിപ്പെടുത്താന്‍ എന്തു ചെയ്യാനും അയാള്‍ ഒരുക്കമായിരുന്നു. മൂന്നാം ഭാര്യയെയും അയാള്‍ അതിയായി സ്നേഹിച്ചിരുന്നുവെങ്കിലും ഏതു സമയവും അവള്‍ തന്നെ ഒഴിവാക്കി മറ്റാരുടെയെങ്കിലും കൂടെ പോയിക്കളയുമോ എന്നയാള്‍ ശങ്കിച്ചിരുന്നു. എന്തെങ്കിലും പ്രയാസങ്ങളോ ആവശ്യങ്ങളോ നേരിടുമ്പോള്‍ മാത്രമായിരുന്നു അയാള്‍ തന്റെ രണ്ടാം ഭാര്യയെ സമീപിക്കാറുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും അവള്‍ അയാളെ പരിചരിക്കുന്നതിലും പ്രയാസഘട്ടങ്ങളില്‍ അയാളോടൊപ്പം നില്‍ക്കുന്നതിലും സദാ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആദ്യഭാര്യയെ അയാള്‍ പാടേ അവഗണിച്ച മട്ടായിരുന്നു.അവള്‍ക്ക്‌ യാതൊരു പരിഗണനയും നല്‍കിയിരുന്നില്ല. എന്നുമാത്രമല്ല അവള്‍ക്ക്‌ നല്‍കേണ്ടിയിരുന്ന അവകാശങ്ങള്‍പോലും അയാള്‍ വകവെച്ചുകൊടുക്കാറില്ലായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവള്‍ രാജാവിനെ അങ്ങേയറ്റം സ്നേഹിക്കുകയും ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുകയും ചെയ്തുപോന്നു.

കാലങ്ങള്‍ കടന്നുപോയി. രാജാവിനു വയസ്സായി. രോഗമായി. തന്റെ മരണമടുത്തുവെന്ന് രാജാവിനുതോന്നി. അയാള്‍ ചിന്തിച്ചു. എനിക്കിപ്പോള്‍ നാലുഭാര്യമാരുണ്ടല്ലോ. പിന്നെ ഞാന്‍ എന്തിന്‌ ഏകനായി എന്റെ ഖബറില്‍ കഴിച്ചുകൂട്ടണം. അവരില്‍ ആരെങ്കിലും തന്റെ കൂടെ വരാതിരിക്കുമോ?
അയാള്‍ അതുവരെ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന തന്റെ നാലാം ഭാര്യയോടു ചോദിച്ചു. "നിന്റെ ഏതാഗ്രഹവും ഞാന്‍ സാധിപ്പിച്ചുതരികയും നിന്റെ ആവശ്യങ്ങളൊക്കെയും നിറവേറ്റിത്തരികയും ചെയ്തിട്ടുണ്ട്‌. ഞാന്‍ മരിച്ചാല്‍... എന്റെ ഖബറില്‍ ഞാന്‍ ഒറ്റക്കാവും. ഓ.. അതോര്‍ക്കാന്‍ കൂടി വയ്യ.. ആ ഏകാന്തതക്ക്‌ കൂട്ടായി നീയും എന്റെ കൂടെ വരണമെന്നാണ്‌ എന്റെ ആഗ്രഹം.''
"അസംഭവ്യം... അസാധ്യം.." യാതൊരു കനിവോ ദയവോ രാജാവിനോട്‌ കാണിക്കാന്‍ നില്‍ക്കാതെ അവള്‍ ഉടനടി അവിടെ നിന്നും സ്ഥലം വിട്ടു.

അയാള്‍ തന്റെ മൂന്നാം ഭാര്യയെ വിളിപ്പിച്ചു. അവളോട്‌ പറഞ്ഞു.
" ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ സ്നേഹിച്ചിട്ടുണ്ട്‌. എന്റെ ഖബറിലെ ഏകാന്തതക്ക്‌ ഒരു കൂട്ടായി നീയും എന്റെ കൂടെ...." "ഏയ്‌, ഇല്ല രാജാവേ.... ജീവിതം അതെത്ര സുന്ദരമാണ്‌. താങ്കള്‍ മരിച്ചുകഴിഞ്ഞാല്‍ ഞാന്‍ ഇവിടം വിടും. മറ്റൊരു കല്ല്യാണം കഴിക്കും. അയാളോടൊത്ത്‌ സുഖമായി കഴിയും.."

അയാള്‍
പ്രതീക്ഷയോടെ തന്റെ രണ്ടാം ഭാര്യയെ വിളിപ്പിച്ചു. അവളെങ്കിലും തന്നെ സഹായിക്കുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. "നീ എനിക്കുവേണ്ടി വളരെയേറെ കഷ്ട്പ്പെടുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും മാത്രമേ ഞാന്‍ നിന്നെ സമീപിക്കാറുണ്ടായിരുന്നുള്ളൂ. നീയെങ്കിലും ഖബറിലെ ഏകാന്തതക്കൊരു കൂട്ടായി എന്റെ കൂടെ വരുമെന്നാണ്‌.... "ക്ഷമിക്കണം രാജാവേ...താങ്കളുടെ ഈ ആവശ്യം നിവര്‍ത്തിച്ചുതരാന്‍ എനിക്കാവില്ല. ഏറിവന്നാല്‍ എനിക്കു ചെയ്യാന്‍ സാധിക്കുക നിങ്ങളുടെ ഖബറുവരെ നിങ്ങളെ അനുഗമിക്കാന്‍ മാത്രമേ..."

തന്റെ ഭാര്യമാരുടെ ഈ വിസമ്മതത്തില്‍ രാജാവിനു വളരെയേറേ ദു:ഖം തോന്നി. അപ്പോഴതാ കുറച്ചകലെ നിന്നൊരു ശബ്ദം. " ഞാന്‍ നിങ്ങളുടെ കൂടെ വരാം രാജാവേ.. നിങ്ങള്‍ എവിടെപ്പോയാലും ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവും." രാജാവ്‌ ശ്ബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി. അപ്പോഴതാ തന്റെ ആദ്യഭാര്യ. രോഗിയായി മെലിഞ്ഞു ക്ഷീണിച്ച്‌ ദുര്‍ബലമായ അവസ്ഥയില്‍. അവളുടെ ഭര്‍ത്താവായ തന്റെ അവഗണനയാണ്‌ അതിനുകാരണമെന്ന് രാജാവിനു മനസ്സിലായി. തന്റെ നല്ല കാലത്ത്‌ അവള്‍ക്കു നല്‍കേണ്ട യാതൊരു അവകാശമോ പരിഗണനയോ നല്‍കാതെ അവളെ അവഗണിച്ചതില്‍ രാജാവിന്‌ ദു:ഖം തോന്നി. രാജാവ്‌ പറഞ്ഞു. "സത്യത്തില്‍ മറ്റുള്ളവരേക്കാള്‍ ഞാന്‍ നിന്നെയായിരുന്നു സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടിയിരുന്നത്‌. കാലമെങ്ങാനും തിരിച്ചുവന്നിരുന്നെങ്കില്‍ തീര്‍ച്ചയായും മറ്റ്‌ മൂന്ന് പേരെക്കാളും ഞാന്‍ നിന്നെ സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യും.''

സത്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഈ രാജാവിനെപ്പോലെ നാലു ഭാര്യമാരുണ്ട്‌. രാജാവിനെപ്പോലെതന്നെയാണ്‌ ആ നാലുഭാര്യമാരോടുള്ള നമ്മുടെ പെരുമാറ്റവും.
നമ്മുടെ ശരീരവും ഇച്ഛയുമടങ്ങുന്ന നാലാം ഭാര്യ. രാജാവിനെപ്പോലെ നാം ഭ്രാന്തമായി അതിനെ സ്നേഹിച്ച്‌ എങ്ങിനെയൊക്കെ പരിഗണനകളും പരിചരണങ്ങളും നല്‍കിയാലും അതിന്റെ ഇച്ഛകള്‍ നിറവേറ്റിക്കൊടുത്താലും മരിക്കേണ്ട താമസമേയുള്ളൂ അത്‌ നമ്മെ വിട്ടുപിരിയാന്‍.

നാം ഉടമപ്പെടുത്തിയ സമ്പത്തും മറ്റുവസ്തുക്കളുമാകുന്ന മൂന്നാം ഭാര്യ.
നാം മരിക്കുന്നതിനുമുമ്പ്‌ തന്നെ പലരും അത്‌ കൈക്കലാക്കാന്‍ നോട്ടമിട്ടിട്ടുണ്ടാവും. മരിക്കേണ്ട താമസം. അതവരുടെ കൂടെ പോവുകയും ചെയ്യാം.

കുടുംബങ്ങളും
ബന്ധുമിത്രാതികളുമാകുന്ന രണ്ടാം ഭാര്യ.
ജീവിതത്തില്‍ അവര്‍ നമുക്ക്‌ അല്ലെങ്കില്‍ നാം അവര്‍ക്ക്‌ എത്രതന്നെ ത്യാഗങ്ങള്‍ ചെയ്തവരാണെങ്കിലും നാം മരിച്ചുകഴിഞ്ഞാല്‍ അവരില്‍ നിന്ന് ഏറിയാല്‍ പ്രതീക്ഷിക്കാനാവുക നമ്മുടെ ഖബര്‍വരെ അവര്‍ നമ്മെ അനുഗമിച്ചാലായി എന്നതുമാത്രമാണ്‌.

എന്നാല്‍ നമ്മുടെ ആത്മാവും അസ്തിത്വവുമാകുന്ന ഒന്നാം ഭാര്യ. നമ്മെ നാമാക്കുന്നതില്‍ അതിനുള്ള സ്ഥാനവും നമുക്കറിയാം. പക്ഷെ, പലപ്പോഴും അതിനു അര്‍ഹിക്കുന്ന പരിഗണനയോ പോഷണമോ നാം നല്‍കാറില്ല. സത്യത്തില്‍ മറ്റ്‌ എല്ലാറ്റിനേക്കാളും പരിഗണനയും പരിചരണവും നല്‍കേണ്ടിയിരുന്നത്‌ അതിനായിരുന്നുതാനും.
നമ്മുടെ ശരീരത്തെ പുഷ്ടിപ്പെടുത്താനും സൗന്ദര്യവര്‍ദ്ധനവിനും ഇച്ഛാപൂര്‍ത്തീകരണത്തിനുമൊക്കെയായി നാം എത്ര സമയവും പണവും അദ്ധ്വാനവും ചെലവാക്കുന്നു. അതുപോലെ തന്നെയാണ്‌ സമ്പത്തും മറ്റു സൗകര്യങ്ങളും നേടിയെടുക്കുന്ന കാര്യത്തിലും. നമ്മുടെ കുടുംബ-ബന്ധുമിത്രാധികള്‍ക്കുവേണ്ടി വല്ലതുമൊക്കെ ചെയ്യുന്ന കാര്യത്തിലും. ഇതൊന്നും വേണ്ട എന്നല്ല, മറിച്ച്‌ ഹറാമും ഹലാലുമൊന്നും നോക്കാതെയും ഹഖും ബാത്തിലുമൊന്നും പരിഗണിക്കാതെയും അവയ്ക്കൊക്കെ അമിതമായ, അര്‍ഹിക്കുന്നതിനുമപ്പുറം പ്രാധാന്യം നല്‍കുകയും ഒന്നാമതായി പരിഗണിക്കേണ്ടിയിരുന്ന നമ്മുടെ ആത്മീയോന്നതിക്കുവേണ്ടി യാതൊന്നും ചെയ്യാതിരിക്കുന്നതാണ്‌ അപകടം.

ആത്മാവും അസ്തിത്വവുമാകുന്ന ഒന്നാം ഭാര്യയായി ഉദാഹരിച്ചതിനെ നാമൊരു മനുഷ്യരൂപത്തില്‍ സങ്കല്‍പ്പിച്ചുനോക്കുക. അത്‌ ആവശ്യമായ പരിഗണനയും പരിചരണവും പോഷണവുമൊന്നും ലഭിക്കാതെ രോഗിയായി മെലിഞ്ഞ്‌ ക്ഷീണിച്ച്‌ ദുര്‍ബലമായ അവസ്ഥയിലാണോ??.. അതല്ല, നന്നായി പരിഗണനയും പരിശീലനുവുമൊക്കെ ലഭിച്ച്‌ അരോഗ്യവും ശക്തിയുമുള്ള കോലത്തിലാണോ???
ഇനി പറയൂ..
നിങ്ങളുടെയും ആ ഒന്നാംഭാര്യയുടെ സ്ഥിതിയെന്ത്‌??

" തീര്‍ച്ചായായും അതിനെ (ആത്മാവിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.'' (ദൈവീക വചനം)

12 comments:

വല്യമ്മായി said...

വളരെ നല്ല പോസ്റ്റ്.കഥ ആദ്യം കേട്ടിരുന്നതാണെങ്കിലും ഇടക്കിടെ നമ്മെ തന്നെ ഓര്‍മ്മപ്പെടുത്തേണ്ട ഒന്ന്.

ഇസാദ്‌ said...

വളരെ നല്ല കഥ. ചിന്തിപ്പിച്ചു.

ബഷീര്‍ വെള്ളറക്കാട്‌ said...

ഒന്നാം ഭാര്യയുടെ കാര്യം വളരെ കഷ്ടം തന്നെ.. എന്നും അവളെ ശ്രദ്ധിയ്ക്കണമെന്ന് വിചാരിക്കും.. പക്ഷെ എപ്പോഴും നാലാം ഭാര്യയുടെ ആവശ്യങ്ങളൊഴിഞ്ഞ നേരം വേണ്ടേ...

OT
പാരഗ്രാഫ്‌ തിരിച്ചെഴുതാന്‍ -- ഷിഫ്റ്റ്‌+ എന്റര്‍

കുഞ്ഞന്‍ said...

നല്ലൊരു പോസ്റ്റ്.

അത്മീയത്ക്കു വേണ്ടി എല്ലാവരും ചെയ്യുന്നുണ്ട്, പക്ഷെ അത് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ മാത്രം.!

നെറ്റിയില്‍ ചന്ദനമൊ, തഴമ്പൊ, കാല്‍മുട്ടില്‍ തഴമ്പൊ ഉണ്ടായാല്‍ എല്ലാം ആയി..

പക്ഷെ എന്റെ അഭിപ്രായം എല്ലാ ഭാര്യമാരേയും ഒരു പോലെ പരിഗണന കൊടുക്കണമെന്നാണ്.

എസ്‌.കെ.കരുവാരകുണ്ട്‌ said...

ആദ്യമായാണ്‌ ഈ "ബൂ"ലോകത്ത്‌. അതിലെ 'ആദ്യ'പോസ്റ്റിന്‌ 'ആദ്യ' കമന്റ്‌ എഴുതിയ വല്യമ്മായിക്ക്‌ പ്രത്യേകം നന്ദി പറയുന്നു. ഇടക്കൊക്കെ വിസിറ്റ്‌ ചെയ്ത്‌ വിലപ്പെട്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സമയം കണ്ടെത്തുമല്ലോ.

ഇസാദ്‌, സന്ദര്‍ശത്തിന്‌ നന്ദി.

"ഒന്നാം ഭാര്യയുടെ കാര്യം വളരെ കഷ്ടം തന്നെ.. എന്നും അവളെ ശ്രദ്ധിയ്ക്കണമെന്ന് വിചാരിക്കും.. പക്ഷെ എപ്പോഴും നാലാം ഭാര്യയുടെ ആവശ്യങ്ങളൊഴിഞ്ഞ നേരം വേണ്ടേ..."
ശരിയാണ്‌ ബഷീര്‍ പറഞ്ഞത്‌. താങ്കളുടെ സന്ദര്‍ശനത്തിനും നിര്‍ദ്ദേശത്തിനും നന്ദി പറയുന്നു.

"അത്മീയത്ക്കു വേണ്ടി എല്ലാവരും ചെയ്യുന്നുണ്ട്, പക്ഷെ അത് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ മാത്രം.!"
മറ്റുള്ളവരെ ബോധിപ്പിക്കാനല്ലാതെ ആത്മാര്‍ത്ഥമായി ചെയ്യുന്നവരും ഉണ്ട്‌ കുഞ്ഞന്‍. പക്ഷെ, കൂടുതലും കുഞ്ഞന്‍ പറഞ്ഞതുപോലെ തന്നെയാവും .

സന്ദര്‍ശനത്തിനും അഭിപ്രായം രേഖപ്പെടുത്തിയതിനും എല്ലാവര്‍ക്കും നന്ദി. വീണ്ടും വരുമല്ലോ...

നട്ടപിരാന്തന്‍ said...

Hi S.K

Hearty Cogratulations to you and your nice post. Its really worthy to read and understand.

I am so happy to find a blogger from Karuvarakundu, me also from Karuvarakundu.

Expecting more nice posts.

My mail id is "saju.signature@gmail.com"

എസ്‌.കെ.കരുവാരകുണ്ട്‌ said...

"മ്മടെ നാട്ടില്‍ ഇങ്ങനെ ഒരു നട്ടപ്പിരാന്തനുള്ളത്‌ ഇതുവരെ അറിഞ്ഞില്ല ട്ടോ..... ഏതായാലും ഈ 'ബൂലോകത്ത്‌' വെച്ചെങ്കിലും പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം. ബ്ലോഗ്‌ സന്ദര്‍ശിച്ച്‌ അഭിപ്രായം എഴുതിയതിന്‌ നന്ദി പറയുന്നു. വീണ്ടും വരുമല്ലോ.

Anonymous said...

വളരെയേറെ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്.
ജംഷീര്- വെള്ളിയാമ്പുറം

നിഷ്കളങ്ക൯ said...

എനിക്കിത് വായിച്ചപ്പോ തോന്നിയത് അല്ലാഹുവിന്റെ മഹത്തായ വചനമാണ്...
ادعو الى سبيل ربك بالحكمة و الموعظة الحسنة
നന്നായി ഹബീബ്.....
അല്ലാഹു നിങ്ങളെ ഇരുലോകത്തും വിജയിപ്പിക്കട്ടെ..

williams said...

First think then act. If God blessing our life.
please send me such as stories, miracles of our life.
Email : wilsonparecattil@gmail.com

urava said...

jazakumulla khair
padanrhamaya nalla post
iniyum pradeekshikkunnu

hamza said...

anda mail nigal bandppadananm abdulsaleemponnani@gmail.com

Post a Comment