നിലാവിനെക്കുറിച്ച്: ചുറ്റുവട്ടങ്ങൾ നാൾക്കുനാൾ ഇരുട്ടിലാഴ്ന്നുകൊണ്ടിരിക്കുന്നു. ദൈവ നിഷേധവും മതനിരാസവും ഭൗതികാസക്തിയുമൊക്കെ മേൽക്കുമേൽ വളരുമ്പോൾ മൂല്യച്യുതിയിലേക്കും സർവ്വനാശത്തിലേക്കുമുള്ള കൂപ്പുകുത്തലിന് ആക്കം കൂടുകയാണ്. സത്യത്തിന്റെ കൈത്തിരി കൊളുത്തി നന്മ പഠിപ്പിച്ച് സമൂഹത്തിന് വഴികാണിക്കേണ്ട പലരും തങ്ങളുടെ ദൗത്യം മറന്ന് തികഞ്ഞ മൗനം പാലിക്കുകയാണ്. എങ്കിലും സത്യമറിയാനും നന്മയുൾക്കൊള്ളാനും ആശിക്കുന്നവർക്ക് അതിനുള്ള എമ്പാടും വഴികളുണ്ടിവിടെ. എന്നാലും, വെളിച്ചം തേടുന്നതിനുപകരം ഇരുട്ടിനെ പഴിക്കാനാണ് പലർക്കും താൽപര്യം. പകരം ഒരു തിരിനാളമെങ്കിലും കൊളുത്തി വെച്ചാൽ ഇത്തിരി വട്ടത്തിലെങ്കിലും പ്രകാശം പരക്കും. ആവശ്യക്കാർക്ക് അതിൽ നിന്ന് കൊളുത്തി എടുക്കാനുമാവും. സത്യത്തിന്റെ അനേകം കൈത്തിരികൾ തെളിഞ്ഞാൻ മനക്കണ്ൺ തുറന്നിരിക്കുന്ന ചിലരെങ്കിലും നന്മയുടെ വഴി കണ്ടെത്താതിരിക്കില്ല. നന്മയുടെ വഴിയിലേക്ക് അങ്ങനെയുള്ള വെളിച്ചത്തിന്റെ ഒത്തിരി തിരിനാളങ്ങൾ കൊളുത്തിവെക്കാനുള്ള ഒരു എളിയ ശ്രമമാണ് "നിലാവ്"
1 comments:
enthaanu ippol nilaavinte pdf filukal kaanaathathu.. pls puthiyathu ayakkuka.
Post a Comment